Daveed 2025 movie Directed by Govind Vishnu

Starring : Antony Varghese,Lijomol Jose,Mo Ismail,Vijayaraghavan

വിശുദ്ധ ബൈബിളിലെ ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ പറഞ്ഞുകൊണ്ടാണ് ഈ സിനിമ തുടങ്ങുന്നത്.

എല്ലാരാജ്യങ്ങളെയും കീഴടക്കി വരുന്ന കരുത്തനായ ഗോലിയാത്തിനെ കവണയിലെ കല്ലുകൊണ്ട്  എറിഞ്ഞുവീഴ്ത്തി കൊല്ലുന്ന ബാലനായ ദാവീദിന്റെ കഥ ടീച്ചറിൽ നിന്നും കേൾക്കുന്ന ഈ സിനിമയിലെ നായകൻ ആഷിക് അബുവിന്റെ നാലാംക്ലാസിൽ പഠിക്കുന്ന  മകൾക്ക് ദാവീദാണോ ഗോലിയാത്താണോ ഹീറോ എന്ന കാര്യത്തിൽ സംശയമുണ്ടാകുന്നു.

ഈ സിനിമയിലെ നായകൻ ആഷിക് അബുവും മകളും ഭാര്യയുമടങ്ങുന്ന കുടുംബം മട്ടാഞ്ചേരിയിലെ ഒരു ചേരിയിലാണ് താമസം. ആഷിക് അബു മടിയനാണ് ജോലിക്കൊന്നും പോകാതെ എപ്പോഴും ഉറക്കമാണ്. അവൻറെ ഭാര്യ ഷെറിൻ ജോലിക്ക്പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ആ കുടുംബം പോറ്റുന്നത്. ആഷിക് അബുവിന്റെ മകൾ തൻറെ ബാപ്പ ഒരു ഹീറോ ണെന്ന് എപ്പോഴും പറയുന്നു.

ആഷിക് അബുവിന്റെ ഇഷ്ടജോലി ഏതെങ്കിലും ഉദ്ഘാടനത്തിനോ ഫംഗ്ഷനോ സിനിമാതാരങ്ങൾ വരുമ്പോൾ അവരെ പ്രൊട്ടക്ട് ചെയ്യാൻ ബോഡിഗാർഡായി പോകുന്നതാണ്.  ഈ ജോലിക്ക് മാത്രമേ അയാൾ പോകുള്ളൂ. 

അങ്ങനെ ഒരു ഷോറൂം ഉദ്ഘാടനത്തിനു വന്ന നടി അന്നാ രാജനെ ശല്യം ചെയ്യാൻ വന്ന ഒരുത്തനെ ആഷിക് അബു ഇടിച്ചു പറപ്പിക്കുന്നു. ഇതിൽ ഇമ്പ്രസ്ഡായ അന്നാരാജന്റെകൂടെ നിന്ന് ഒരു സെൽഫി എടുത്ത് അയാൾ തന്റെ മകൾക്ക് കൊടുക്കുന്നു.

അങ്ങനെ കൊച്ചിയിൽ ഒരു സ്പോർട്സ് കൗൺസിലിന്റെ പ്രോഗ്രാമിന് ലോകപ്രശസ്തനായ ബോക്സിൽ താരം സൈനുൾ അഖ്മഡോവ് വരുന്നു. അയാൾക്ക് ബോഡിഗാർഡായി പോകുന്നത് ആഷിക്അബുവാണ്. കാണികൾക്ക് മുമ്പിൽ അയാൾ ബോക്സിങ്ങിലെ തന്റെ കഴിവുകൾ പ്രദർശിപ്പിക്കുന്നു. അപ്പോൾ ഒരു പയ്യൻ അയാളോട് പറയുന്നു  ഇപ്പോൾ ഒരാളെ ഇടിച്ചുകാണിക്കാൻ. ഇതുകേട്ട സൈനുൾ തൻറെ അടുത്തുനിന്ന ആഷിക് അബുവിന്റെ നെഞ്ചത്തും വയറിലും ഓരോ പഞ്ച് കൊടുക്കുന്നു. ഇതുകൊണ്ട കാണികൾ സൈനുൾ അഖ്മഡോവിനു ആർപ്പുവിളിച്ച് കരഘോഷം മുഴുബോൾ അപ്രതീക്ഷിതമായി ആഷിക് അബു സൈനുൾ അഖ്മഡോവിന്റെ മുഖത്തിടിക്കുന്നു. ആ ഒറ്റയിടിയിൽ അയാൾ അവിടെ ബോധം കെട്ടുവീഴുന്നു. ലോക ഒന്നാംനമ്പർ കിക്ക് ബോക്സിങ് താരത്തെ ആഷിക് അബു എന്ന സാധാരണക്കാരൻ ഇടിച്ചിട്ട  വാർത്ത ലോകമെങ്ങും വൈറലാകുന്നു. ന്യൂസ് ചാനലുകൾ അത് ആഘോഷിക്കുന്നു.കാരണം സൈനുൾ അഖ്മഡോവ് വളരെ അപകടകാരിയായ ബോക്സറാണ്. ഒരു കരുണയും കാണിക്കാതെ എതിരാളിയുടെ മുഖം ഇടിച്ചു പൊട്ടിക്കലാണ് അയാളുടെ ഹോബി.

അപമാനിതനായ സൈനുൾ അഖ്മഡോവ് അബുവിന്റെ വീട്ടിൽപോയി അബുവിനോട് റിങ്ങിൽ തന്നോട് ഏറ്റുമുട്ടാൻ എട്ടുകോടി രൂപക്ക് പന്തയം വയ്ക്കുന്നു. പക്ഷേ ഈ പന്തയത്തിൽ നിന്ന് ആഷിക് അബു ഒഴിഞ്ഞുമാറുന്നു. ആഷിക് അബു ഒറ്റപഞ്ചിലൂടെ സൈനുൾ അഖ്മഡോവിനെ വീഴ്ത്തുന്നത് ടീവിയിൽ കാണുന്ന ബോക്സിൽ കോച്ച് രാഘവൻ അബുവിനോട് സൈനുൾ അഖ്മഡോവിനോട് ഏറ്റുമുട്ടാൻ ആവശ്യപ്പെടുന്നു. അതിനുവേണ്ട പരിശീലനം അയാൾ നൽകാമെന്നും പറയുന്നു. പക്ഷേ അബു അയാളെ മടക്കി അയക്കുന്നു. ആഷിക് അബുവിനെ ഹീറോയാക്കിയ മാധ്യമങ്ങൾ പൊടുങ്ങനെ അയാളെ ഒരു ഗുണ്ടയായി ചിത്രീകരിക്കുന്നു. അതിനായി അന്നാരാജന്റെ ഇൻസിഡന്റ് അവർ കുത്തി പൊക്കുന്നു. മാത്രമല്ല അബു ഗുണ്ടാ ലിസ്റ്റിൽപെട്ട ആളാണെന്നും 2013ൽ അയാൾക്കെതിരെ ക്രിമിനൽ കേസ് ഉള്ളതായും അവർ പ്രചരിപ്പിക്കുന്നു. . ഇത് കാണുന്ന അബുവിന്റെ മകൾ അബുവിനോട് ബാപ്പ ഒരു ഗുണ്ടയാണോയെന്ന്  ചോദിക്കുന്നു. ആകെ തകർന്നുപോയ അബുവിനോട് ഭാര്യ ഷെറിനും ചോദിക്കുന്നു 8 കോടി കിട്ടുന്ന കാര്യമല്ലേ നിങ്ങൾക്ക് എന്താ അയാളോട് ഏറ്റുമുട്ടൻ പേടിയാണോ?

ഇതുകേട്ട അബു പറയുന്നു എനിക്ക് അയാളെ അല്ല പേടി എനിക്കു എന്നെ തന്നെയാണ് പേടി.

പിന്നെ പത്തു കൊല്ലം മുമ്പുള്ള ഫ്ലാഷ് ബാക്ക് കാണിക്കുന്നു. 

ആഷിക് അബു കൊച്ചിയിലെ ഒരു ക്ലബ്ബിലെ ബോക്സറാണ്. അവനെ ആരും തോൽപ്പിച്ചിട്ടില്ല.ഓരോ മത്സരത്തിലും വിജയിക്കുമ്പോൾ കാണികൾ നൽകുന്ന കരഘോഷം അവനെ ലഹരി പിടിപ്പിക്കും  അബുവിനെവച്ച് പന്തയം ചെയ്തു അവൻറെ മാനേജ്മെൻറ് ധാരാളം പണം സമ്പാദിച്ചു. പക്ഷേ അപ്രതീക്ഷിതമായി റിങ്ങിൽ ഒരു നാഷണൽ ബോക്സിങ് ചാമ്പ്യനോട് അബു തോൽക്കുന്നു. അബുവിന്റെ ആ തോൽവി കാണികൾ ആഘോഷിക്കുന്നു. തനിക്ക് കിട്ടേണ്ട കയ്യടികൾ തൻറെ എതിരാളി കൊണ്ടുപോയത് സഹിക്കാതെ അബൂ ഡ്രസിങ് റൂമിലിട്ട് ആ ബോക്സിങ് ചാമ്പ്യന്റെ കണ്ണിടിച്ചു പൊട്ടിക്കുന്നു. അത് പോലീസ് കേസായി. സംഭവത്തോടെ അബു ബോക്സിങ് നിർത്തുന്നു.

ഗുണ്ടാ എന്ന പേര് മാറ്റാനും തന്റെ മകളുടെ മുന്നിൽ ഹീറോയാകാനും വേണ്ടി അബു സൈനുൾ അഖ്മഡോവുമായി ബോക്സിഗിനു തയ്യാറാകുന്നു. അതിനായി അവൻ ബോക്സിങ് കോച്ച് രാഘവന്റെ അടുത്ത് പരിശീലനത്തിനായി പോകുന്നു.  45 ദിവസം കഴിഞ്ഞിട്ട് ബോക്സിങ് മത്സരം ഫിക്സ് ചെയ്യുന്നു. ഈ അവസരത്തിനായി കാത്തിരുന്ന അപമാനിതനും കോപാകുലനുമായ സൈനുൾ അഖ്മഡോവ് ആഷിക് അബുവിനോട് നിന്നെ റിങ്ങിലിട്ടുഇടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. രാഘവൻ അബുവിനെ പരിശീലിപ്പിക്കുന്നതിനോടൊപ്പം ഒരു ഉപദേശം കൊടുക്കുന്നു.സൈനുൾ അഖ്മഡോവിനോട് ആരും 5 റൗണ്ടിനപ്പൂറം പിടിച്ചു നിന്നിട്ടില്ല. നീ അവനെ എങ്ങനെയും എതിർത്ത് 5 റൗണ്ടിനപ്പുറം കൊണ്ടുപോണം അതോടെ കോൺഫിഡൻസ് നഷ്ടമായി അവൻ കൂടുതൽ വയലന്റായി കോൺഫിഡൻസ് നഷ്ടപ്പെടും. അപ്പോൾ അവനെ തോൽപ്പിക്കാൻ സാധിക്കും. കാരണം അവൻ റിങ്ങിൽ  അഞ്ചാമത്തെ റൗണ്ടിനപ്പുറം കണ്ടിട്ടില്ല.

അങ്ങനെ ആഷിക് അബുവും സൈനുൾ അഖ്മഡോവും തമ്മിലുള്ള ബോക്സിങ് മത്സരം ആരംഭിച്ചു. ആദ്യമൊക്കെ അബു നന്നായി ഇടി വാങ്ങിയെങ്കിലും പ്രതിരോധിച്ചു കൊണ്ട് സൈനുൾ അഖ്മഡോവിനും കൊടുത്തു നല്ലയിടികൾ. ഇടികൾ വാങ്ങിയും കൊടുത്തുംകൊണ്ട് ആഷിക് അബു സൈനുൾ അഖ്മഡോവിനെ മത്സരത്തിന്റെ അവസാന പന്ത്രണ്ടാമത്തെ റൗണ്ട് വരേയും  കൊണ്ടുപോയി. പക്ഷേ മത്സരത്തിൽ സൈനുൾ അഖ്മഡോവിനെ വിജയിയായി പ്രഖ്യാപിക്കുന്നു. തൻറെ തോൽവിയിൽ സങ്കടപ്പെട്ട് നിൽക്കുന്ന ഭാര്യയും മകളെയും കൂട്ടി തിരികെ പോകാൻ ഒരുങ്ങുന്ന ആഷിക് അബുവിന്റെ അടുത്തേക്ക് വന്ന് സൈനുൾ അഖ്മഡോവ് പറയുന്നു. എന്നെ ഇതുവരെയാരും എന്നെ ബോക്സിങ്ങിൽ അഞ്ചു റൗണ്ടിനപ്പുറം കൊണ്ടുപോയിട്ടില്ല. പക്ഷേ നീ എന്നെ അവസാന റൗണ്ട് വരെ കൊണ്ടുപോയി. അതിനാൽ നീ ഒരു ഹീറോയാണ് വിജയിക്കുള്ള സമ്മാനത്തുകയായ 8കോടി രൂപയുടെ ചെക്ക് അഭിനന്ദിച്ചുകൊണ്ട് അയാൾ ആഷിക് അബു നൽകുന്നു. ആ ചെക്ക് ആഷിക് അബുവിന്റെ മകൾ സ്വീകരിക്കുന്നു. ഈ കാഴ്ച കണ്ട കാണികൾ എല്ലാപേരും ഒരുമിച്ചു എഴുന്നേറ്റുനിന്ന് കയ്യടിക്കുന്നു. അതോടെ ഈ സിനിമ തീരുന്നു