മെഗാ സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യപ്പെട്ട് കേരള വനിതാ കമ്മീഷൻ സർക്കാരിനെ റിപ്പോർട്ട് നൽകി.

2018-19 കാലഘട്ടത്തിൽ മലയാള ടിവി സീരിയലുകളെ കുറിച്ച് കമ്മീഷൻ ഒരു പഠനം നടത്തി. അതിൽ പലസീരിയലുകളും സ്ത്രീകളേയും കുട്ടികളേയും വളരെ മോശമായി ചിത്രീകരിക്കുകയും സീരിയലുകൾ കുടുംബബന്ധങ്ങളെ ആഴത്തിൽ ബാധിക്കുന്നുവെന്നും കമ്മീഷൻ കണ്ടെത്തി.

കൗമാരക്കാരായ പെൺകുട്ടികളുടെ സ്വാഭാവരൂപീകരണത്തിന് സീരിയലുകളുടെ സ്വാധീനം വലിയ തോതിൽ ചെലുത്തുന്നുണ്ട്.

സീരിയലുകൾ കാരണം പല കുടുംബങ്ങളും തകർന്നുവെന്നും നിരവധി ദമ്പതികൾ വിവാഹമോചിതരായെന്നും. പുരുഷന്മാർക്ക് സ്ത്രീകളോടുള്ള മനോഭാവവും വെറുപ്പും വിദ്വേഷവും കൂടാൻ പല സീരിയലുകളും കാരണമാകുന്നുണ്ട്.

ടിവി സീരിയൽക്കെതിരെ വനിതാ കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.👇

👉കൗമാരക്കാരുടെ സ്വഭാവരൂപീകരണത്തിന് സീരിയലുകൾ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.

👉കൊടൂരമായ കുറ്റകൃത്യങ്ങൾ വളരെ ലളിതമായിട്ടാണ് സീരിയലുകളിൽ കാണിക്കുന്നത്.

👉ഒരു കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെ മരുമകൾക്ക് വിഷം കൊടുത്ത് കൊല്ലാൻ ശ്രമിക്കുന്ന അമ്മായിയമ്മ.

👉അമ്മായിയമ്മ ഇറങ്ങിവരുന്ന സ്റ്റെയറിന്റെ പടികളിൽ  എണ്ണയൊഴിച്ച് അവരെ തെന്നി വീഴ്ത്തി തീർക്കാൻ ശ്രമിക്കുന്ന മരുമകൾ.

👉വിവാഹം കഴിഞ്ഞ് വരുന്ന സഹോദരൻറെ ഭാര്യയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്ന നാത്തൂന്മാർ.

👉ഭർത്താവില്ലാത്ത സമയത്ത് മുൻകാമുകന്മാരുമായി വേഴ്ച്ച നടത്തുന്ന സുന്ദരിമാരായ കുടുംബിനികൾ.

👉ഭർത്താക്കന്മാരെ പോങ്ങന്മാരെ കാണുന്ന ഭാര്യമാർ.

👉കാമുകന്റെ അവിഹിത ഗർഭം വഹിച്ചുകൊണ്ട് മറ്റൊരുവന്റെ ഭാര്യയാകാൻ ഒരു മടിയുമല്ലാതെ കതിർമണ്ഡപത്തിൽ കേറുന്ന സുന്ദരിയായ നായിക.

👉കൗമാരക്കാരായ പെൺകുട്ടികൾ തമ്മിൽ പരസ്പരം പകപോക്കലുകൾ.

👉താൻ സ്നേഹിക്കുന്നയാളെ സ്വന്തമാക്കാൻ അയാളുടെ ഭാര്യയെയോ കാമുകിയെയോ മറ്റൊരാളെകൊണ്ട് പീഡിപ്പിക്കാൻ ഒരുകൂസലുമില്ലാതെ  കൊട്ടേഷൻ കൊടുക്കുന്ന വില്ലത്തി.

👉വീട്ടിൽ വരുന്ന സുന്ദരിയായ യുവതിക്ക് കുടിക്കാൻ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി കൊടുത്ത് മയക്കി അവളെ ബെഡ്റൂമിൽ കൊണ്ടുപോയി പ്രാപിക്കുന്ന സുന്ദരനായ വില്ലൻ.

പുരുഷന്മാരെയും ഭർത്താക്കന്മാരെയും വെറും കിഴങ്ങന്മാരായിട്ടാണ് സീരിയലുകളിൽ കാണിക്കുന്നത്.

സീരിയലുകളിൽ സ്ത്രീ കഥാപാത്രങ്ങൾക്കാണ് പ്രാധാന്യം കൂടുതൽ.

പല സിനിമകളിലും ഇതൊക്കെ കാണിച്ചിട്ടുണ്ടെങ്കിലും സിനിമയും സീരിയലുകളും വ്യത്യസ്തമാണ്. സിനിമ വെറും വിനോദമാണെങ്കിൽ ആയിരത്തോളം എപ്പിസോഡുകൾ നീളുന്ന മെഗാസീരിയലുകൾ അതു കാണുന്നവരുടെ ജീവിതത്തിൻറെ ഒരു ഭാഗം തന്നെയാണ്.

കാരണം വർഷങ്ങൾ നീണ്ടുപോകുന്ന മെഗാ സീരിയലുകൾ കാണുന്നവർ അതിലെ ഓരോ കഥാപാത്രവും അവർ അറിയാതെ തന്നെ അവരുടെ ജീവിതത്തിന്റെ ഭാഗമാവുകയാണ്. അവർ അറിയാതെ തന്നെ ആ കഥാപാത്രങ്ങളെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്നാണ് മനഃശാസ്ത്രജ്ഞന്മാർ പറയുന്നത്.

ഇക്കാരണങ്ങൾ കൊണ്ടാണ് മെഗാ സീരിയലുകൾ നിയന്ത്രിക്കണമെന്ന് കേരള വനിതാ കമ്മീഷൻ സർക്കാറിന് റിപ്പോർട്ട്‌ നൽകിയത്.

വനിതാ കമ്മീഷന്റെ ഈ തീരുമാനത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?

ദയവായി കമൻറ് ചെയ്യൂ.